
യോഗി ആദിത്യനാഥ് ഞങ്ങളെ വെറുപ്പിനെ കുറിച്ച് പഠിപ്പിക്കുന്നുവെന്ന് എംകെ സ്റ്റാലിൻ
ഭാഷാ തർക്കത്തിലും ലോക്സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളെ വെറുപ്പിനെ കുറിച്ച് പഠിപ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ത്രിഭാഷ നയത്തിലും മണ്ഡല പുനർനിർണയത്തിലും തമിഴ്നാടിന്റെ നിലപാടുകളെ വിമർശിച്ച് യോഗി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സ്റ്റാലിന്റെ വിമർശനം. ഏറ്റവും വലിയ തമാശയാണ് യോഗിയുടെ പരാമർശമെന്നും സ്റ്റാലിൻ പറഞ്ഞു. എക്സിലെ പോസ്റ്റിലാണ് സ്റ്റാലിൻ യോഗിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ദ്വിഭാഷ നയത്തിലും മണ്ഡലപുനർനിർണയത്തിലും…