സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്-…

Read More

മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി; അബദ്ധം തിരിച്ചറിഞ്ഞതോടെ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിച്ചു

മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓൾഡ് സ്കീം പരീക്ഷയുടെ ചോദ്യപേപ്പറുകൾ റെഗുലർ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാണ് മാറി നൽകിയത്. പത്ത് കുട്ടികൾക്കാണ് ചോദ്യപേപ്പറുകൾ മാറി നൽകിയത്. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. 

Read More