
പൊതുഇടങ്ങളിൽ കൊടിമരങ്ങൾ പാടില്ല; ആറു മാസത്തിനകം സർക്കാർ നയം രൂപവത്കരിക്കണം: ഹൈക്കോടതി
പൊതുഇടങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന്; ഹൈക്കോടതി.പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈകോടതി ഉത്തരവായി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ നല്‍കണം. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.