സംസ്ഥാനത്ത് റാഗിങ് കേസുകൾ വർധിക്കുന്നു; റാ​ഗിം​ഗ് കേസുകൾ പരി​ഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയിൽ  പ്രത്യേക ബെഞ്ച്  രൂപീകരിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെ‌ഞ്ചിന്‍റേതാണ് നിർദേശം. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇത്തരം കേസുകളിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു.  

Read More

‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ ’: ഗുരുവായൂരിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വിഡിയോ ചിത്രീകരിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഈ ചിത്രകാരി നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു….

Read More

രാജ്യത്തെ ഹൈക്കോടതികളിൽ ഒഴിഞ്ഞു കിടക്കുന്നത് മൂന്നിലൊന്ന് ജഡ്ജി തസ്തികകൾ

രാജ്യത്തെ ഹൈക്കോടതികളിൽ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാർലമെന്റില്. ആകെയുള്ള1108 ന്യായാധിപ തസ്തികകളില് 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം വ്യക്തമാക്കിയത്. 138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാർശകൾ വിവിധ സർക്കാറുകളുടെ പരിഗണനയിലാണ്. കേന്ദ്ര ഗവൺമെന്റിനും വിവിധ ഹൈക്കോടതി കൊളീജിയങ്ങളുടെയും കുറ്റകരമായ അനാസ്ഥയാണിതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

Read More