വയനാട് പുനരധിവാസം തടസപ്പെടരുത്; ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി: കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരിസൺ മലയാളത്തിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഇല്ല. ഇടക്കാല ഉത്തരവ് നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. പുനരധിവാസം തടസപ്പെടരുതെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും. 

Read More

ഹൈകോടതി ഉത്തരവിന് സ്റ്റേ; കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ  കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും  മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.  മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ…

Read More

മതവിദ്വേഷ പരാമര്‍ശം; നിര്‍ബന്ധമായും ജയില്‍ശിക്ഷ ഉറപ്പുവരുത്തണം: ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

മതവിദ്വേഷ പരാമർശം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വാക്കാൽ പരാമര്‍ശം നടത്തി. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപ്പെടാന്‍ അവസരമുണ്ട്,…

Read More

3മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകും; ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങള്‍ സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ: സുപ്രീംകോടതി

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് സുപ്രീംകോടതി. മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി…

Read More

വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു; സർക്കാർ 20 ലക്ഷം നഷ്ടപരിഹാരം നൽകണം: 36കാരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടതിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 36കാരൻ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വീരപ്പന്റെ സഹോദരി മാരിയമ്മാളുടെ മകൻ സതീഷ് കുമാർ നൽകിയ ഹർജി ആണ് കോടതി തള്ളിയത്. വീരപ്പനെ കണ്ടെത്താനെന്ന പേരിൽ നടന്ന പൊലീസ് അതിക്രമങ്ങളിൽ അച്ഛനമ്മമാരെ നഷ്ടമായെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കൃഷ്ണഗിരി സ്വദേശിയായ സതീശിന്റെ ഹർജി. പൊലീസ് അതിക്രമങ്ങളെ തുടർന്ന് 1991ൽ മാരിയമ്മാൾ ആത്മഹത്യ ചെയ്തു. 1995 സെപ്റ്റംബറിൽ കർണാടക പൊലീസിന്റെ പിടിയിലായ അച്ഛൻ…

Read More