
മഥുരയിൽ നിലയുറപ്പിച്ച് ഹേമാ മാലിനി; മാണ്ഡിയിൽ കങ്കണ റണൗട്ട് മുന്നിൽ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് ചർച്ചയായ മണ്ഡലമാണ് മാണ്ഡി. ആന്ധ്രാപ്രദേശിലെ പിതാപുരം മണ്ഡലത്തിൽ ജനസേന പാർട്ടി നേതാവും തെലുങ്ക് സിനിമാ താരവുമായ പവൻ…