‘സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന ഒരിടമുണ്ടാകണം’; അന്ന ബെൻ പറയുന്നു

ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ അരങ്ങേറി കഴിഞ്ഞു അന്ന ബെൻ. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സ്ത്രീയായാലും പുരുഷനായാലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടമുണ്ടാകണമെന്ന് അന്ന പറഞ്ഞു. “സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം. – അന്ന…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു; മേക്കപ്പ് മാനേജർക്കെതിരെ കേസെടുത്തു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെ കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തേക്ക്

ഏറെ നാളുകള്‍ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തേക്ക്. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോര്‍ട്ടിലെ കൂടുതൽ ഭാഗങ്ങളാണ് പുറത്തുവരുന്നത്. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നൽകണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നൽകുക. വിവരാവകാശ കമ്മീഷ ഒഴിവാക്കാൻ നിര്‍ദേശിച്ചതിന് അപ്പുറം ചില പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയിൽ ഒഴിവാക്കിയിരുന്നു. 49 മുതൽ 53വരെയുള്ള പേജുകളായിരുന്നനു സര്‍ക്കാര്‍…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി, നാളെ പരിഗണിക്കും

ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹേമ കമ്മറ്റി റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തി. ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണം വേണമെന്നുമാണ് സുപ്രീംകോടതിയിലെത്തിയ റിട്ട് ഹർജി ആവശ്യപ്പെടുന്നത്. അഭിഭാഷക അജീഷ് കളത്തിലാണ് ഹർജി നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാൻ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീകളെ ബാധിക്കുന്ന വിഷയം പിന്നെ എവിടെ ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്‌

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സ്ത്രീവിരുദ്ധ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഈ വിഷയം ചർച്ച ചെയ്യാത്തത് കേരള നിയമസഭയ്ക്ക് അപമാനമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യില്ല എന്ന് പറയുന്നത് സർക്കാരിന് തന്നെ നാണക്കേടാണെന്നും അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു. കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്….

Read More

പരാതിക്കാര്‍ താല്‍പ്പര്യപ്പെട്ടില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോയിക്കൂടേ?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ഹൈക്കോടതി

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരില്‍, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ച് ചില വ്യക്തികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതേസമയം പരാതികളില്‍ മതിയായ തെളിവുകളുണ്ടെങ്കില്‍, പരാതിക്കാര്‍ക്ക് ഇനി കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെങ്കിലും എസ്‌ഐടി മുഖേന അന്വേഷണം തുടരാന്‍ കഴിയുമോ…

Read More

‘മലയാള സിനിമയ്ക്ക് ദൃഷ്ടി ദോഷം സംഭവിച്ചതുപോലെ, ദൈവം തുണച്ചതുകൊണ്ട് നിവിന് തെളിവ് കിട്ടി’; മല്ലിക സുകുമാരൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം മലയാളത്തിലെ നിരവധി താരങ്ങൾക്ക് എതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ കുടം തുറന്ന് ഒരു ഭൂതത്തെ പുറത്ത് വിട്ടതുപോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്ന അവസ്ഥ മാറണമെന്നും നടി മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിജീവിതയെന്ന് നമ്മൾ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണമെന്നതാണ് തന്റെ ആഗ്രഹമെന്നും മല്ലിക പറയുന്നു. കുടം തുറന്ന് ഒരു…

Read More

സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കും; ഡബ്ല്യു.സി.സിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഡബ്ല്യു.സി.സി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികളിൽ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നിലപാട് അറിയിക്കുകയും ചെയ്തു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ച് ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, ബീന പോൾ എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്. സിനിമ നയം സംബന്ധിച്ച നിലപാടും ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്ന് അംഗങ്ങൾ മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും റിപ്പോർട്ടിൻമേൽ തുടർനടപടികൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഡബ്ല്യു.സി.സി ഉറപ്പു നൽകുകയും ചെയ്തു.മുഖ്യമന്ത്രിയുടെ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം അജ്മാനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്ന സംഭവത്തിന്‍റെ ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മറ്റി റിപ്പോർട്ട് തയാറാക്കിയത് എന്നിരിക്കെ നടപടിയെടുക്കാതിരിക്കുന്നത് സർക്കാരിന്‍റെ വലിയ വീഴ്ച്ചയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരം കേസുകളിൽ ഇരകൾ പരാതിപ്പെട്ടാൽ ഉടൻ തന്നെ കേസെടുക്കണമെന്നിരിക്കെ സർക്കാർ നടത്തുന്ന ഒളിച്ചുകളി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പരാതി ലഭിച്ചിട്ട് കേസ് ഒളിപ്പിച്ചുവെക്കുക…

Read More

ഹേമാ കമ്മിറ്റി റിപ്പോർട്ട്: വാദം കേൾക്കാൻ വനിതാ ജഡ്ജി അടങ്ങുന്ന പ്രത്യേക ബെഞ്ച് ഹൈക്കോടതി രൂപീകരിച്ചു

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജി അടങ്ങുന്ന വിശാല ബെഞ്ചായിരിക്കും ഇനിമുതൽ ഈ കേസുകൾ പരിഗണിക്കുക. ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കവേയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് കോടതി അറിയിച്ചത്. ഹേമാകമ്മിറ്റിയുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Read More