
‘ഹെഡ്‌ഗെവാർ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്’; പേരിടൽ വിവാദത്തിൽ ന്യായീകരണവുമായി ബിജെപി
പാലക്കാട്: നഗരസഭ ഭിന്നശേഷിക്കാർക്ക് നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്‌ഗെവാറിന്റെ പേര് നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ന്യായീകരണവുമായി ബിജെപി. ഹെഡ്‌ഗേവാർ സ്വാതന്ത്രസമര പോരാളിയാണെന്നും കോൺഗ്രസുകാരനായ ഹെഡ്‌ഗേവാറിന്റെ പേരിലെ ആദ്യ സ്ഥാപനമല്ലയിതെന്നും ബിജെപി നേതാക്കളായ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ അഡ്വ. ഇ.കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹെഡ്‌ഗെവാർ സ്വാതന്ത്രസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. ഇഎംഎസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ഹെഡ്‌ഗേവാർ ദേശീയവാദിയെന്നതിന്…