ഖത്തറിൽ വരാനിരിക്കുന്നത് അൽ സരായത് സീസൺ; കാറ്റും മഴയും കനക്കുമെന്ന് മുന്നറിയിപ്പ്

ഖത്തറിൽ വരും ദിനങ്ങളിൽ അൽ സരായത് സീസണിന് തുടക്കമാകുന്നതോടെ കാറ്റും മഴയും കനക്കും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് അവസാനം മുതൽ മേയ് പകുതി വരെയാണ് അൽ സരായത് സീസൺ. അസ്ഥിര കാലാവസ്ഥയാണ് ഈ സീസണിന്റെ പ്രത്യേകത. വൈകുന്നേരങ്ങളിൽ അപ്രതീക്ഷിതമായി ഇടിമിന്നലോടു കൂടിയെത്തുന്ന മഴയ്‌ക്കൊപ്പം കാറ്റും കനക്കും. പൊടിക്കാറ്റും ശക്തമാകും. ചില പ്രദേശങ്ങളിൽ മഴയ്ക്ക് തീവ്രതയേറും. പെട്ടെന്നുള്ള മഴയും കാറ്റുമാണ് അൽ സരായത്ത് സീസണിന്റെ പ്രത്യേകത എന്നതിനാൽ വെല്ലുവിളികളെ…

Read More