
സൗദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു
സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ഇന്ന് കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ അതോറിറ്റി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മേഖലയിലെ എല്ലാ ഗവർണറേറ്റുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ മേഖലയിലെ കാഴ്ച മറയ്ക്കുന്ന വിധം ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. അൽ ജൗഫിലെ ചില ഭാഗങ്ങൾ, നജ്റാൻ മേഖലയുടെ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലെ പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റ് സജീവമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം…