ഹൃദയാഘാതം മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന്മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കൽ മരുത്തുംപടി തെക്കേക്കര പുത്തൻവീട്ടിൽ മനോജ് കുര്യൻ (44) ആണ് അന്തരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അബു ഖലീഫയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലീം കോമെരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്

Read More

അമിത സമ്മർദ്ദം; ഗാസയിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിൽ ഹൃദയാഘാതം വർധിച്ചതായി പഠനം

ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിൽ ഹൃദയാഘാത കേസുകൾ കൂടുന്നതായി പഠന റിപ്പോർട്ട്. ജറുസലേമിലെ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റ് നടത്തിയ പഠനത്തിലാണ് ഹൃദയാഘാത കേസുകളിൽ 35 ശതമാനം വർധനവുണ്ടായതായി പറയുന്നത്. ഗസ്സയിലെ യുദ്ധത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സിച്ച അടിയന്തര ഹൃദയാഘാത കേസുകളിലാണ് വർധനവുണ്ടായിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 100 അടിയന്തര ഹൃദയാഘാത കേസുകളാണ് എത്തിയത്. കഴിഞ്ഞ…

Read More

ഗർബ നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തിൽ 13കാരൻ ഉൾപ്പെടെ 10 മരണം

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഗുജറാത്തിൽ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. ഇതിൽ ബറോഡയിൽ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽനിന്നുള്ള പതിനേഴുകാരനും ഉൾപ്പെടുന്നു. അഹമ്മദാബാദിൽ ഗർബ നൃത്തം ചെയ്യുന്നതിന് ഇടയിൽ ഇരുപത്തിനാലുകാരൻ കുഴഞ്ഞുവീണ് മരിച്ചു. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് എമർജൻസി ആംബുലൻസ് സർവീസ് നമ്പറായ 108ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ്സ പ്രശ്‌നങ്ങൾ പറഞ്ഞ് 609 കോളുകളും…

Read More