
വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ…; രോഗങ്ങൾ അകറ്റൂ
വാഴപ്പിണ്ടികൊണ്ടുള്ള വിഭവങ്ങൾ പുതുതലമുറയ്ക്കും പ്രിയപ്പെട്ടതാകുന്നു. കാരണം, അതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള അറിവും അനുഭവവുമാണു കാരണം. സ്വാദിഷ്ടമായ ഭക്ഷണം മാത്രമല്ല, നാരുകൾ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പല അസുഖങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദിവസവും ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാൽ, അല്ലെങ്കിൽ വാഴപ്പിണ്ടി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ലഭിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങൾ നിരവധിയാണ്. പ്രമേഹത്തിന് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നൽകുന്നത്. ഫൈബറുകൾ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായ നില നിർത്താനും ഇൻസുലിൻ…