വീണ്ടും വിവാദ പരാമർശം; ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടമായത് 400 പെൺകുട്ടികളെയെന്ന് പി സി ജോർജ്

 മീനച്ചിൽ താലൂക്കിൽ മാത്രം ലൗജിഹാദിലൂടെ നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്ന് മുൻ എംഎൽഎ പി സി ജോർജ്. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് പി സി ജോർജ് വിവാദ പ്രസ്താവന നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പി സി ജോർജിന്റെ വാക്കുകൾ ‘ഇവിടെ ചർച്ച ചെയ്യുന്നത് മദ്യത്തിനെയും മയക്കുമരുന്നിനെയും പറ്റിയാണ്. അത് മാത്രമാണോ കേരളത്തിന്റെ പ്രശ്നം. ഇരാറ്റുപേട്ടയിൽ ഒരു കെട്ടിടത്തിൽ…

Read More

വിദ്വേഷ പരാമർശം ; മോദി ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി രാജ്യത്തിന്‍റെ ചരിത്രം പഠിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ പറഞ്ഞു. ദളിതർക്കും ഒബിസിക്കാർക്കും നീതി ഉറപ്പാക്കുകയാണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. മുസ്‍ലിംങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ചു നിൽക്കുമ്പോഴും വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസിന് ലഭിക്കുന്ന വോട്ടർമാരുടെ പിന്തുണ കണ്ട് മോദി ഭയപ്പെടുന്നു.കോൺഗ്രസ് ഒന്നുമല്ലെങ്കിൽ എന്തിനാണ് മോദി നിരന്തരം വിമർശിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു….

Read More

‘നടത്തിയത് കലാപാഹ്വാനം’; ഇരിക്കുന്ന പദവിയെ കുറിച്ച് മോദി ഓർക്കണമെന്ന് കെസി വേണുഗോപാൽ

രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പെരുമാറ്റചട്ടം ലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം. രാജസ്ഥാനിലെ റാലിയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമർശം കലാപാഹ്വാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനെ മോദി ഭയപ്പെടുന്നുവെന്ന് ഇന്നലത്തെ പ്രസംഗത്തിൽ നിന്നും വ്യക്തമാണ്. പ്രധാനമന്ത്രി കള്ളവും നുണയും പ്രചരിപ്പിക്കുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി തേടിയിട്ടുണ്ട്. കോൺഗ്രസ് പ്രകടന പത്രിക കൊണ്ടുപോയി കാണിച്ചു കൊടുക്കുന്നതിനാണിത്. വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ…

Read More

കോൺഗ്രസ് വന്നാൽ രാജ്യത്തെ സ്വത്ത് മുസ്ലീങ്ങൾക്കെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ പരാതി നൽകാൻ പ്രതിപക്ഷം

രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ പരാതി നൽകാൻ പ്രതിപക്ഷം. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡിറക്കുകയാണ് എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതിന്റെ വിവരമെടുക്കുമെന്നും പിന്നീട് ആ സ്വത്ത് കോൺഗ്രസ് വിതരണം ചെയ്യുമെന്നും രാജ്യത്തിന്റെ സ്വത്തിൽ കോൺഗ്രസിന് അവകാശമുണ്ടെന്ന് മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട് എന്നുമാണ് രാജസ്ഥാനിലെ ബനസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രതികരണം. കോൺഗ്രസ്, രാജ്യത്തിൻറെ സമ്പത്ത് മുസ്ലീങ്ങൾക്ക്…

Read More

വാട്സാപ്പിലൂടെ വിദ്വേഷ പ്രസ്താവന; തമിഴ്നാട്ടിൽ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ സോഷ്യൽ മീഡയകളിൽ അടക്കം വ്യപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്. 

Read More