
മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല നിലവിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷനാണ്. 1935ൽ ഹരിയാനയിലാണ് ചൗട്ടാല ജനിച്ചത്. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല. 1970-ൽ ഹരിയാന നിയമസഭയിലേക്കും 1987-ൽ അദ്ദേഹം രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1998-ൽ ഇന്ത്യൻ നാഷണൽ ലോക്ദൾ (INLD) രൂപീകരിച്ചു. 1989 ഡിസംബർ മുതൽ 1990…