
സന്തോഷം നിറഞ്ഞ് യു.എ.ഇ; ആഗോള സന്തോഷ സൂചികയിൽ യുഎഇക്ക് 21ാം സ്ഥാനം
അന്താരാഷ്ട സന്തോഷ ദിനമായ വ്യാഴാഴ്ച യു.എൻ ആഭിമുഖ്യത്തിൽ പുറത്തുവിട്ട റിപ്പോർട്ടിൽ യു.എ.ഇക്ക് നേട്ടം. വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ലോകത്തെ മുൻനിര രാജ്യങ്ങളെ പിന്തള്ളി സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ 21ാം സ്ഥാനം നേടി. ആദ്യ 25 സ്ഥാനങ്ങൾക്കകത്ത് എത്തിച്ചേരുന്ന ഏക ഗർഫ് രാഷ്ട്രമാണ് ഇമാറാത്ത്. യു.എസ്, യു.കെ, ജർമനി അടക്കമുള്ള രാജ്യങ്ങളേക്കാൾ ഉയർന്ന നിലയിലാണ് യു.എ.ഇ സ്ഥാനം പിടിച്ചിരിക്കുന്നത്. പട്ടികയിൽ കുവൈത്ത് 30 സ്ഥാനത്തും സൗദി 32ാം സ്ഥാനത്തും ഇടംപിടിച്ചപ്പോൾ ഒമാൻ 52ാമതും ബഹ്റൈൻ 59ാം…