പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്‍റെ സുഹൃത്തും കസ്റ്റഡിയില്‍

പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്തും കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജാസിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്നാണ് പൊലീസ് പറയുന്നത്. ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം കൂട്ടി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ…

Read More

ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹം: ഐ.ആർ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ അപ്പാര്‍ട്ട്മെന്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സൗരഭ് മീണയുടെ നോയിഡയിലെ സെക്ടര്‍ 100-ലെ ലോട്ടസ് ബൊളിവാര്‍ഡ് അപ്പാര്‍ട്ട്‌മെന്റിലാണ് ശില്‍പ ഗൗതം എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മീണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ബിഎച്ച്ഇഎല്‍) എച്ച്.ആര്‍. ഉദ്യോഗസ്ഥയായിരുന്നു ശില്‍പ. സൗരഭ് വിവാഹം വാഗ്ദാനം നല്‍കി ശില്പയെ വഞ്ചിച്ചെന്നും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നെന്നും ശാരീരികമായി യുവതിയെ ഉപദ്രവിച്ചിരുന്നതായും ശില്‍പയുടെ പിതാവ് ഒ.പി. ഗൗതം ആരോപിച്ചു….

Read More

ഒരു വൈറൽ അപകടം; മേൽപ്പാലത്തിൽ തൂങ്ങിക്കിടക്കുന്ന കർണാടക ബസ്

ക​ഴി​ഞ്ഞ ദി​വ​സം കർണാടകയുടെ തലസ്ഥാനനഗരിയായ ബം​ഗ​ളൂ​രു​വി​ല്‍നിന്നു സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചിത്രങ്ങളും വീ​ഡി​യോയും മേ​ല്‍​പ്പാ​ല​ങ്ങ​ളി​ലെ ഒരു അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്നതായിരുന്നു. ഏ​താ​ണ്ട് നാൽപ്പത് അ​ടി ഉ​യ​ര​മു​ള്ള മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ മു​ക​ളി​ല്‍നിന്നു പാ​തി​യോ​ളം പു​റ​ത്തേ​ക്കു ത​ള്ളിനി​ല്‍​ക്കു​ന്ന കർണാടക ആർടിസി ബ​സി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​യി​രു​ന്നു അ​ത്. 18നാ​ണ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തു​മ​കു​രു റോ​ഡി​ല്‍ നെ​ല​മം​ഗ​ല​യ്ക്കു സ​മീ​പം മ​ദ​നാ​യ​ക​ന​ഹ​ള്ളി​യി​ല്‍ ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. ബ​സ് റോ​ഡ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു പാലത്തിനുവെളിയിലേക്കു തൂങ്ങിന്നു. ര​ണ്ടു മേ​ല്‍​പ്പാ​ല​ങ്ങ​ള്‍​ക്കി​ട​യി​ലാണ് ബ​സി​ന്‍റെ പിന്നി​ലെ ടയ​​റു​ക​ള്‍ തൂ​ങ്ങിക്കി​ട​ന്നി​രു​ന്ന​ത്. പിൻവ​ശം ഏ​താ​ണ്ട്…

Read More

കാറ്റുകൊള്ളാൻ വന്നതാ സാറേ…; സീലിംഗ് ഫാനിൽ മൂർഖൻ ചുറ്റി; പിന്നെ ഫാനിൽ ചുറ്റിക്കളിച്ച് ‘ഉഗ്രപ്രതാപി’

മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ധാരാളം വിവിധ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആരെയും പേടിപ്പെടുത്തുന്നതായിരുന്നു. മുറിക്കുള്ളിലെ സീലിംഗ് ഫാനിൽ മൂർഖൻ ചുറ്റിക്കിടന്ന ദൃശ്യങ്ങളാണ് വൈറലായത്. പഴക്കമുള്ള ഫാനിൽ ചുറ്റിയ ‘ഉഗ്രപ്രതാവി’യുടെ ചലനങ്ങളിൽ ഫാൻ തകർന്നു താഴെ വീഴുമോ എന്ന സംശയം ജനിപ്പിക്കുന്നതുമായി. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത്. ഇത്തരം ആശങ്കാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വീടുകളിലും പരിസരങ്ങളിലും ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. പാമ്പിൻറെ സാന്നിധ്യമുള്ള…

Read More

പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  പുലർച്ചെ വീടിൻറെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

Read More

ഡൽഹി ഐഐടി ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

ഐഐടിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ആയുഷ് ആഷ്നയെയാണ് (20) ശനിയാഴ്ച രാത്രി ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. വിദ്യാർഥിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആയുഷിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സംഭവം. രണ്ടു മാസം മുൻപാണ് ഉത്തർപ്രദേശുകാരനായ വിദ്യാർഥി എൻട്രൻസ് പരിശീലനത്തിനായി കോട്ടയിലെത്തിയത്. 

Read More