
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ രണ്ട് കോണ്‍കോഴ്സുകള്‍ കൂടി തുറന്നു
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്സുകൾ കൂടി തുറന്നു. ഡി, ഇ കോൺകോഴ്സുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഇതോടെ പ്രതിവർഷം 6.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് സാധിക്കും. 2018ൽ തുടങ്ങിയ ഹമദ് വിമാനത്താവള വികസനത്തിന്റെ ഭാഗമായാണ് പുതിയ കോൺകോഴ്സുകളുടെ നിർമാണവും തുടങ്ങിയത്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് ഹമദ് വിമാനത്താവളം നടത്തിയതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ എൻജിനീയർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു. പുതിയ കോൺകോഴ്സുകൾ കൂടി ചേരുന്നതോടെ വിമാനത്താവള ടെർമിനലിന്റെ…