
സംസം കൊണ്ടുപോകൽ: നിർദേശങ്ങൾ ഓർമപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
സംസം വെള്ളം വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിർദേശങ്ങൾ ഓർമപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. സുരക്ഷിതമായും ഗുണമേന്മ നഷ്ടപ്പെടാതെയും സംസം വെള്ളം വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കുന്ന നിർദേശങ്ങളാണ് മന്ത്രാലയം ഓർമപ്പെടുത്തിയത്. തീർത്ഥാടകർ വിമാനത്താവളങ്ങളിലെ ഔദ്യോഗിക വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ സംസം വാങ്ങാൻ പാടുള്ളൂ. പ്രത്യേകം തയ്യാറാക്കിയ കൺവെയർ ബെൽറ്റുകൾ വഴിയാണ് ബോട്ടിലുകൾ ലഗേജിലേക്ക് നൽകേണ്ടത്. സുരക്ഷിതമായും ഗുണമേന്മ നഷ്ട്ടപ്പെടാതെയും സംസം വെള്ളം നാട്ടിലെത്തിക്കാനായി ലഗേജിന് കൂടെ സംസം പാക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. ഇത്തരം പ്രവർത്തി…