
സേവനം മോശമായാൽ കടുത്ത ശിക്ഷ ലഭിക്കും; ഹജ്ജ് സർവീസ് കമ്പനികൾക്ക് കർശന മുന്നറിയിപ്പ്
ഹജ്ജ് സർവീസ് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി. അനധികൃതമായി ഹജ്ജിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുകയില്ലെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മക്കയിൽ ചേർന്ന ഹജ്ജ് സേവന കമ്പനികളുമായുള്ള യോഗത്തിലാണ് ഹജ്ജ് മന്ത്രിയുടെ മുന്നറിയിപ്പ്. തീർത്ഥാടകരോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ കടുത്ത ശിക്ഷ കമ്പനികൾ നേരിടേണ്ടി വരും. പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് സീസണിന്റെ ഒരുക്കങ്ങളുടെ അവലോകനവും യോഗത്തിൽ…