
അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കം ; പ്രാഥമിക തയ്യാറെടുപ്പ് ചർച്ച ചെയ്യാൻ സൗദി ഹജ്ജ് കമ്മിറ്റി യോഗം ചേർന്നു
അടുത്ത വർഷത്തെ ഹജ്ജിന്റെ പ്രാഥമിക തയാറെടുപ്പ് ചർച്ച ചെയ്യാനായി സൗദി ഹജ്ജ് കമ്മിറ്റി (സി.എച്ച്.സി) കഴിഞ്ഞ ദിവസം മക്കയിൽ യോഗം ചേർന്നു. മക്ക ഡെപ്യൂട്ടി അമീറും സി.എച്ച്.സി ഡെപ്യൂട്ടി ചെയർമാനുമായ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഹജ്ജ് വേളയിൽ കൈവരിച്ച നല്ല ഫലങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഇത്തവണത്തെ ഹജ്ജ് ഓപറേഷൻ സിസ്റ്റം അടുത്ത ഹജ്ജ് സീസണിലും ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. അടുത്ത വർഷത്തെ ഹജ്ജ് വേളയിൽ പുണ്യപ്രദേശങ്ങളിൽ…