വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുമോ എന്ന പേടി ഉണ്ടോ?; ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക

വാട്സ്ആപ്പ് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വെറും ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് എന്ന നിലയില്‍ നിന്നും പണമിടപാട് നടത്താനുള്ള ഉപാധിയായി വരെ മാറി കഴിഞ്ഞു. എന്നാല്‍ വാട്സ്ആപ്പ് ഹാക്കിങ് പലപ്പോഴും എല്ലാവരെയും വെട്ടിലാക്കാറുണ്ട്. പലപ്പോഴും നിങ്ങള്‍ പോലും അറിയാതെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍, ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ എല്ലാം അറിയാന്‍ കുറച്ച് വഴിയുണ്ട്. ഈ അഞ്ച് കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാന്‍ എന്ത് ചെയ്യണം? 2-സ്റ്റെപ്പ്…

Read More

പത്തനംതിട്ട സിപിഐഎമ്മിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് നേതൃത്വം ; എസ് പിക്ക് പരാതി നൽകി ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഐഎമ്മിന്‍റെ പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകി സിപിഎം. പത്തനംതിട്ട എസ്‍പിക്ക് ഇ-മെയില്‍ ആയിട്ടാണ് പരാതി നൽകിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി അറിയിച്ചു. എഫ്ബി പേജ് ഹാക്ക് ചെയ്തുവെന്നാണ് പരാതിയിൽ സിപിഐഎം വ്യക്തമാക്കുന്നത്. പേജിന്‍റെ അഡ്മിന്മാരിൽ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഐഎം.വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ…

Read More

സ്ത്രീയെ ഭർത്താവ് വീടിനകത്തുവച്ച് വെട്ടിക്കൊന്നു; ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം പൊലീസിൽ കീഴടങ്ങി

കാസർകോട്ട് അമ്പലത്തറ കണ്ണോത്ത് സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ.ദാമോദരനാണ് ഭാര്യ എൻ.ടി.ബീനയെ വീടിനകത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഇവരുടെ ഏക മകൻ വിശാൽ ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനാണ്. കൊലപാതക കാരണം വ്യക്തമല്ല. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ഡിവൈഎസ്പി വി.വി.മനോജ്, അമ്പലത്തറ സിഐ ടി.ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടക്കുകയാണ്.

Read More

വിദ്യാർഥിയുടെ ഇ–മെയിൽ ഹാക്ക് ചെയ്തത് കോൺസുലേറ്റിലേക്ക് അശ്ലീല സന്ദേശം; പൊലീസ് കേസെടുത്തു

വിദ്യാർഥിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് മുംബൈയിലെ പോളണ്ട് കോൺസുലേറ്റ് ജനറലിനും യൂറോപ്പിലെ ഉദ്യോഗസ്ഥർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. പോളണ്ടിൽ എംബിബിഎസ് പഠനം നടത്താൻ ആഗ്രഹിക്കുന്ന ഘാട്കോപ്പർ നിവാസിയായ വിദ്യാർഥി മുൻപ് വീസയ്ക്ക് അപേക്ഷിച്ചിരുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട് പോളണ്ടിലെ സർവകലാശാല അധികൃതരുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെയാണ് ഇ–മെയിൽ ഹാക്ക് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു; ചാനലിൽ ക്രിപ്‌റ്റോ കറൻസിയുടെ വീഡിയോകൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തതായി റിപ്പോർട്ടുകൾ. ചാനലിൽ ഇപ്പോൾ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്റെയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവച്ചിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. “Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION” എന്ന കാപ്‌ഷൻ നൽകി ഒരു തത്സമയ സ്‌ട്രീമിംഗ്…

Read More

‘തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ഇറാൻ ഹാക്ക് ചെയ്തു’ ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്

തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ഇറാൻ ഹാക്ക് ചെയ്തതായി യു.എസ് പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇറാനിയൻ സർക്കാർ രേഖകൾ മോഷ്ടിച്ച് വിതരണം ചെയ്തെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പ്രചാരണ സംഘം ശനിയാഴ്ച അറിയിച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടാനുള്ള വിദേശ ശ്രമങ്ങളെ കുറിച്ച് മൈക്രോസോഫ്റ്റ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അരാജകത്വം സൃഷ്ടിക്കാനാണിതെന്ന് പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് പറഞ്ഞു. ട്രംപ് തങ്ങളുടെ ഭീകരവാഴ്ച അവസാനിപ്പിക്കുമെന്ന് ഇറാന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ തങ്ങളുടെ…

Read More

പഴയ ചാനലിലേക്ക് പോയി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് നടി സ്വാസിക

നടി സ്വാസികയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. സ്വാസിക തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി പോയെന്നും, അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകുമെന്നും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യണ്ടെന്നുമാണ് സ്വാസിക പറഞ്ഞത്. പഴയ വീഡിയോസും കാണണ്ട. ഞങ്ങള്‍ ഒരുമിച്ചുള്ള വിശേഷങ്ങള്‍ ഒക്കെയും മറ്റൊരു ചാനല്‍ വഴി ഉണ്ടാകും. ആന്റമാന്‍ നിക്കോബാര്‍ ഐലന്റിലേക്ക് ആണ് ഞങ്ങള്‍ ഒരുമിച്ചൊരു യാത്ര പോകുന്നത്….

Read More

കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പൊലീസ് കേസെടുത്തു

കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ആണ് സംഭവം. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി. പ്രദേശത്തു തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂർ പൊലീസ്  കേസെടുത്തു അന്വേഷണം തുടങ്ങി.

Read More