മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാ​നേ​ഷ് കു​മാ​ർ ചുമതലയേറ്റു

കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്റെ നി​ർ​ണാ​യ​ക ദൗ​ത്യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്ന ഗ്യാ​നേ​ഷ് കു​മാ​ർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. രാ​ജീ​വ് കു​മാ​റി​​ന്റെ പി​ൻ​ഗാ​മി​യാ​യി 26ാമ​ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ണ​റാ​യാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ അ​ധി​കാ​ര​മേറ്റ​ത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ​ശേഷം അദ്ദേഹം പറഞ്ഞു. 2023ലെ ​നി​യ​മ​മ​നു​സ​രി​ച്ച് രൂ​പ​വ​ത്ക​രി​ച്ച സെ​ല​ക്ഷ​ൻ സ​മി​തി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ണ​റെ​യും (സി.​ഇ.​സി) തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷണ​ർ​മാ​രെ​യും നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹർജി​ക​ൾ സു​പ്രീം​കോ​ട​തി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗ്യാ​നേ​ഷ് കു​മാ​ർ ചുമതലയേറ്റിരിക്കുന്നത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ…

Read More

ഗ്യാനേഷ് കുമാറും സുഖ്ബിർ സിങ് സന്ധുവും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും; വിയോജിച്ച് പ്രതിപക്ഷം

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിർ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുത്തത്. ലോക്‌സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനത്തിനെതിരെ പ്രതിപക്ഷം വിയോജിച്ചു. പ്രധാനമന്ത്രിയെയും അധീർ രഞ്ജൻ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയിലുണ്ടായിരുന്നത്. ചുരുക്കപ്പട്ടികയിലുള്ള പേരുകൾ തനിക്ക് മുൻകൂട്ടി ലഭ്യമാക്കിയില്ലെന്ന് പറഞ്ഞ് തുടർന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്….

Read More