‘ആചാരങ്ങൾ അതേപടി തുടരണമായിരുന്നു’ ; ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് നൽകിയത്. വെബ്‌സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതിയിലെത്തിയത്. പൂജ മാറ്റുന്നത് ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും ലംഘനമാണെന്ന്…

Read More

‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ ’: ഗുരുവായൂരിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വിഡിയോ ചിത്രീകരിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഈ ചിത്രകാരി നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു….

Read More

ഗുരുവായൂരിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി; കഴിഞ്ഞ മാസം ലഭിച്ചത് 5.22 കോടി രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 5.22 കോടി രൂപ ലഭിച്ചു. ഇതിനു പുറമെ 2 കിലോ 526.2 ഗ്രാം സ്വർണവും 18 കിലോ 380 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. നിരോധിച്ച രണ്ടായിരം രൂപയുടെ 47 കറൻസിയും ആയിരം രൂപയുടെ 18 കറൻസിയും അഞ്ഞൂറിന്റെ 76 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. സി.എസ്.ബി ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതല. സ്ഥിരം ഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 7.22 ലക്ഷം രൂപ ക്ഷേത്രം…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കദളിപ്പഴം കൊണ്ടു തുലാഭാരം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനു ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കദളിപ്പഴം കൊണ്ടു തുലാഭാരം  നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തിൽ നിന്നു ദർശനവും നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഗവർണർക്ക് കളഭം, പഴം പഞ്ചസാര, വെണ്ണ, തെച്ചി ഉണ്ടമാല, പാൽപായസം എന്നിവയടങ്ങിയ പ്രസാദം നൽകി.  ‘അവാച്യമായ ആത്മീയ അനുഭവം’ എന്നാണു ക്ഷേത്ര ദർശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ‘യതോ വാചോ നിവർത്തന്തേ അപ്രാപ്യ  മനസാ സഹാ..’ എന്ന ഉപനിഷദ് വാക്യവും …

Read More