പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കും, ഡിസിസികൾക്ക് കർശന നിർദേശങ്ങൾ; എഐസിസി സമ്മേളനം അവസാനിച്ചു

ഗുജറാത്തിൽ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം. സബർമതി തീരത്ത് നടന്ന സമ്മേളനത്തിൽ 1700-ലധികം നേതാക്കളാണ് പങ്കെടുത്തത്. കേരളത്തിൽ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സാമൂഹിക നീതിക്കും മതേതരത്വത്തിനും ഊന്നൽ നൽകാനും സംഘടനാതലത്തിൽ ഡിസിസികളെ ശാക്തീകരിക്കാനുമുളള മാർഗനിർദേശങ്ങൾക്ക് സമ്മേളനം അംഗീകാരം നൽകി. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2025…

Read More