വീട്ടിൽ കയറി വൃദ്ധദമ്പതികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി; രണ്ട് കോടിയുമായി കടന്ന് യുവാക്കൾ

ഡൽഹിയിൽ വയോധികരായ ദമ്പതികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി വീട്ടിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു. പ്രശാന്ത് വിഹാറിൽ എഫ് ബ്ലോക്കിലെ കെട്ടിടത്തിൽ താമസിച്ചിരുന്ന ഷിബു സിംഗിനും ഭാര്യ നിർമലയ്ക്കുമാണ് ദാരുണാവസ്ഥയുണ്ടായത്. ഷിബു സിംഗ് ശാസ്ത്രജ്ഞനായി വിരമിച്ചയാളാണ്. വെളളിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം. കൃത്യം നടക്കുന്ന സമയം വൃദ്ധദമ്പതികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ. കൊറിയർ നൽകാനെന്ന വ്യാജേന രണ്ട് യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിനുളളിൽ പ്രവേശിച്ചതോടെ യുവാക്കൾ ദമ്പതികളെ തോക്ക് കാണിച്ച് ഭയപ്പെടുത്തുകയും…

Read More

ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം ; അക്രമി പൊലീസ് ഉദ്യോഗസ്ഥനെ തോക്കു ചൂണ്ടി വിരട്ടി, വെളിപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ

അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെക്കും മുമ്പ് അക്രമിയായ തോമസ് മാത്യു ക്രൂക്കിനെ പൊലീസ് കണ്ടതായി വെളിപ്പെടുത്തൽ. പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിനെ ലക്ഷ്യമിട്ട് വെടിയുണ്ട എത്തിയത്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെടിയുണ്ടയേറ്റ ട്രംപിന് പിന്നിൽ നിന്നിരുന്നയാൾ കൊല്ലപ്പെടുകയും ചെയ്തു. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കെ സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറിയാണ് ക്രൂക്സ് വെടിയുതിർത്തത്. ഈ മേൽക്കൂരയിലേക്ക് വലിഞ്ഞുകയറുന്നതിനിടെയാണ് ക്രൂക്‌സിനെ പൊലീസുകാരൻ കാണുന്നത്. എന്നാൽ തോക്ക് കാണിച്ച് പൊലീസുകാരനെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ തന്നെ ക്രൂക്സ് വെടിവെപ്പും…

Read More

തോക്ക് ചൂണ്ടി ഫാര്‍മസിയില്‍ നിന്നും മരുന്നുകൾ കവര്‍ന്നു; യുവാവ് പിടിയില്‍

ഫാര്‍മസിയില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി വയാഗ്രയും മറ്റ് മരുന്നുകളും തട്ടിയെടുത്ത് യുവാവ്. വിചിത്രമായ രീതിയില്‍ മരുന്നുകളുടെ പേരും മറ്റ് വിവരങ്ങളും എഴുതിയ ഒരു കുറിപ്പടി ഫാര്‍മസി ജീവനക്കാരന് നല്‍കിയ ശേഷം തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് ഇയാള്‍ വയാഗ്രയും കുറിപ്പടിയിലെ മറ്റ് മരുന്നുകളും തട്ടിയെടുത്ത് കടന്ന് കളഞ്ഞത്. ഫ്ളോറിഡയിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ഫ്ലോറിഡ സ്വദേശിയായ തോമസ് മ്യൂസ് എന്ന 23 കാരനാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പൊലിസ് പിന്നീട്…

Read More

നടി നികിത റാവലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ജോലിക്കാരൻ 3.5 ലക്ഷം രൂപ തട്ടിയെടുത്തു

നടിയും നർത്തകിയുമായ നികിത റാവലിനെ അവരുടെ വസതിയിൽ തോക്കിൻ മുനയിൽ തടഞ്ഞുനിർത്തി, വീട്ടിലെ ജീവനക്കാരിലൊരാൾ 3.5 ലക്ഷം രൂപ തട്ടിയെടുത്തു. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ ജീവനക്കാരൻ പണം കവർന്നത്. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഒന്നിലധികം ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായും ജീവൻ ഭയന്ന് പണം നൽകുകയായിരുന്നുവെന്നും നടി പറഞ്ഞു.  സ്വന്തം വീട്ടിലെ ജീവനക്കാരനാണ് കവർച്ച നടത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ”ചിലർ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ ഖേദമുണ്ട്….

Read More

തോക്ക് ചൂണ്ടി വ്യവസായിയിൽ നിന്ന് പണം കവർന്നു; ആറ് പേർ പിടിയിൽ

ഉത്തർപ്രദേശിലെ വിജയ്നഗറിൽ തോക്കുചൂണ്ടി വ്യവസായിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറുപേർ പിടിയിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഓഗസ്റ്റ് 21 ആം തീയതി ഡൽഹിയിലെ ഗാസിപൂർ മാർക്കറ്റിൽ നിന്ന് ഗാസിയാബാദിലെ ദസ്നയിലേക്ക് പോകുന്നതിനിടെയാണ് വ്യവസായിയെ തോക്ക് ചൂണ്ടി കവർച്ച നടത്തിയത്. ഡൽഹിയിലെ ഗാസിപൂരിൽ നിരവധി പണമിടപാടുകൾ നടക്കുന്നതായി പ്രതികളിൽ ഒരാൾക്ക് അറിയാമായിരുന്നു. അത് ലക്ഷ്യംവെച്ചാണ് ഇവർ വ്യാപാരിയെ പിന്തുടർന്ന് കവർച്ച നടത്തിയത്. അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും…

Read More