
കുവൈത്തിൽ 20 വർഷത്തിലധികം തടവിൽ കഴിഞ്ഞ 30 പേരെ മോചിപ്പിച്ചു
രാജ്യത്ത് 20 വർഷത്തിലേറെ തടവിൽ കഴിഞ്ഞ 30 തടവുകാരെ മോചിപ്പിച്ചു. 17 കുവൈത്ത് പൗരന്മാരെയും 13 പ്രവാസി തടവുകാരെയുമാണ് മോചിപ്പിച്ചത്. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവ് പ്രകാരം ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറച്ചതിനെതുടർന്നാണ് നടപടി. മോചിതരായ കുവൈത്ത് പൗരന്മാരെ അഞ്ചുവർഷത്തേക്ക് ഇലക്ട്രോണിക് നിരീക്ഷണ വളയങ്ങൾ ധരിപ്പിക്കും. അതേസമയം 13 പ്രവാസി തടവുകാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഉടൻ തന്നെ നാടുകടത്തും. ജയിലിൽ 20 വർഷമെ പിന്നിട്ട അഞ്ച്…