ഗുജറാത്ത് തീരത്ത് വൻലഹരിവേട്ട; 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ഗുജറാത്ത് തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയിൽ വൻ ലഹരി വേട്ട. 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ഗുജറാത്ത് എടിഎസുമായി ചേർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തിയ ഓപ്പറേഷനിലാണ് ലഹരി മരുന്ന് പിടികൂടിയത്.കേന്ദ്ര സർക്കാരിന്റെ ‘മയക്കുമരുന്ന് രഹിത ഭാരതം’ എന്ന ആശയത്തിലൂന്നിയുള്ള ഓപ്പറേഷനുകളുടെ ഭാഗമാണ് നടപടി. കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടയുടൻ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാർ സമുദ്രാതിർത്തി കടന്ന് രക്ഷപ്പെട്ടു. കടലിൽനിന്ന് കണ്ടെടുത്ത…

Read More