
മുഖത്ത് ഏറ്റവുമധികം രോമമുള്ള പുരുഷൻ; ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യക്കാരൻ
മുഖത്ത് ഏറ്റവുമധികം രോമമുള്ള പുരുഷനെന്ന ഗിന്നസ് ലോക റെക്കോഡ് നേടി 18 വയസുള്ള ഇന്ത്യക്കാരൻ. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 201.72 രോമങ്ങളുള്ള ലളിത് പട്ടീദാർ ആണ് റെക്കോഡ് സ്വന്തമാക്കിയത്. ഹൈപ്പർട്രൈക്കോസിസ് എന്ന അപൂർവ രോഗാവസ്ഥ കാരണമാണ് ലളിതിന്റെ മുഖത്തിന്റെ 95 ശതമാനവും രോമങ്ങൾകൊണ്ട് നിറഞ്ഞത്. ഇതിനെ ‘വെർവുൾഫ് സിൻഡ്രോം’ എന്നും വിളിക്കുന്നു. ലോകത്തിൽ ഇതുവരെ 50 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അപൂർവ രോഗാവസ്ഥ കാരണം കുട്ടിക്കാലം മുതൽ തന്നെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ലളിതിന് നേരിടേണ്ടി വന്നിട്ടുണ്ട്. സഹപാഠികൾ…