
വരന്റെ ബന്ധുക്കൾക്ക് മട്ടൻ കറി കൊടുത്തത് കുറഞ്ഞു; തെലങ്കാനയിൽ വിവാഹ വേദിയിൽ വീട്ടുകാർ തമ്മിൽ കൂട്ടയടി
ഭക്ഷണത്തിന്റെ പേരിൽ തെലങ്കാനയിലെ വിവാഹ പന്തലിൽ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി. നിസാമാബാദിലെ നവിപേട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടിൽ വച്ച് നടന്ന വിവാഹ സൽക്കാരത്തിൽ വരന്റെ ബന്ധുക്കൾക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്നത്തിന്റെ തുടക്കം. തുടർന്നുണ്ടായ വഴക്ക് കൂട്ടത്തല്ലിലാണ് അവസാനിച്ചത്. നവിപേട്ട് സ്വദേശിനിയും നന്ദിപേട്ടിൽ നിന്നുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ഭക്ഷണം വിളമ്പുന്നതിനിടെ മട്ടൻ കറി കുറഞ്ഞുപോയെന്ന് വരന്റെ ബന്ധുക്കൾ പരാതി പറഞ്ഞു. ഇതോടെ വിളമ്പുന്നവർ തിരിച്ചും ശബ്ദമുയർത്തി…