
അബൂദബിയിലെ നമ്പർ 65 റൂട്ടിലും ഹരിത ബസ്
എമിറേറ്റിൽ നമ്പർ 65 റൂട്ടിലെ ബസുകൾ ഹരിത ബസ് സർവിസ് ആക്കിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. ഹൈഡ്രജനിലോ ഇലക്ട്രിക് ഊർജത്തിലോ പ്രവർത്തിക്കുന്ന ബസുകളാവും ഈ റൂട്ടിൽ കൂടുതലായി സർവിസ് നടത്തുക. കാർബൺ പുറന്തള്ളൽ കുറക്കുകയും എമിറേറ്റിലെ നഗരഗതാഗതം സുസ്ഥിരമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 2030ഓടെ അബൂദബിയെ പൊതുഗതാഗ ഗ്രീൻസോൺ ആക്കി മാറ്റുകയെന്നതും അധികൃതരുടെ ലക്ഷ്യമാണ്. നഗരത്തിലെ പൊതുഗതാഗതത്തിന്റെ 50 ശതമാനവും ഹരിത ബദലുകളിലേക്കു മാറ്റുന്നതിലൂടെ പ്രതിദിനം 200 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ….