ബഹ്റൈൻ ഗ്രാൻഡ് പ്രീ; ‘ഓസ്കാർ’ വിന്നർ

ഫോർമുല വൺ വേഗപ്പോരിന്റെ രാജാവായി മക്ലാരന്‍റെ ഓസ്കാർ പിയസ്ട്രി. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച ഓസ്കാർ ലാപുകൾ വിട്ടുനൽകാതെ വിജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. മേഴ്സിഡസിന്‍റെ ജോർജ് റസലാണ് രണ്ടാമത് ഫിനിഷ് ചെയ്തത്. ഫെറാരിയുടെ ചാൾസ് ലെക്ലാർക്കുമായി അവസാന ലാപിൽ നടന്ന ചൂടേറിയ പോരാട്ടിത്തിനൊടുവിൽ മക്ലാരന്‍റെ ലാൻഡോ നോറിസ് മൂന്നാം സ്ഥാനം സ്വന്തമാക്കുകയാ‍യിരുന്നു. ലെക്ലാർക്ക് നാലം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫെറാരിയുടെ ലെവിസ് ഹാമിൾട്ടൻ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് തവണ ബഹ്റൈൻ ഗ്രാൻഡ് പ്രീ എഫ് വൺ…

Read More