‘രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു’: ഗവർണർമാർക്കെതിരെ മുഖ്യമന്ത്രി

യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു.​ യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം…

Read More

വൈസ് ചാൻസലർ നിയമനത്തിന് ഇനി ഗവർണർമാർക്ക് പൂർണ അധികാരം ; യുജിസിയുടെ കരട് ചട്ടം പുറത്തിറക്കി

വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർമാർക്ക് പൂർണ അധികാരം നൽകുന്ന പുതിയ പരിഷ്‌കാരവുമായി യുജിസി. 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വർഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവർത്തിച്ചവർക്കും മാത്രമേ വിസിമാരാവാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖർക്കും പൊതുഭരണരംഗത്ത് കഴിവ് തെളിയിച്ചവർക്കും വിസിമാരാവാം. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരും അക്കാദമിക് സ്റ്റാഫും ആവാനുള്ള മിനിമം യോഗ്യത പരിഷ്‌കരിക്കുന്ന കരട് ചട്ടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയത്. പുതിയ ഭേദഗതി…

Read More

ഗവർണറുടെ ക്രിസ്മസ് വിരുന്ന്​; 5 ലക്ഷം അനുവദിച്ച് ധനവകുപ്പ്: ഡിസംബർ 17നാണ്​ ആഘോഷ പരിപാടികൾ

പൗരപ്രമുഖർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്ന്. ഡിസംബർ 17 നാണ് ഗവർണറുടെ വിരുന്ന്. വിരുന്നിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പണം അനുവദിച്ചു. 5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്. നവംബർ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അനുമതി നൽകിയതോടെ ബാലഗോപാൽ പണം അനുവദിക്കുക ആയിരുന്നു. 2019 സെപ്റ്റംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഈ…

Read More

അഴിച്ചുപണിക്ക് സാധ്യത; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറിയേക്കും

വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് സാധ്യത. കേരളം, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ജമ്മു കശ്മീരിലേയും ഹരിയാനയിലേയും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമോ മഹാരാഷ്ട്രയിലേയും ജാര്‍ഖണ്ഡിലേയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച്…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം ശബരി ആശ്രമത്തിലെ ചടങ്ങിനിടെ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴാണ് സംഭവം ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ…

Read More

ഗവര്‍ണര്‍മാരുടെ യോഗം ഇന്ന്; പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും: വയനാടിനായി ശബ്ദമുയര്‍ത്തുമെന്ന് ആരിഫ് ഖാൻ

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ ഗവർണർമാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിവിധ കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് പ്രതിനിധികള്‍ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. ദ്രൗപദി മുർമു അധ്യക്ഷത വഹിക്കുന്ന ഗവർണർമാരുടെ ആദ്യ സമ്മേളനമാണിത് എന്ന പ്രത്യേകതയും യോഗത്തിനുണ്ട്. യോഗത്തില്‍ വയനാട്ടിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്നാണ് ഗവർണർ ആരിഫ്…

Read More

ഗവർണറുടെ പെരുമാറ്റം വിചിത്രം; രൂക്ഷമായിൽ വിമർശിച്ച് എം.ബി രാജേഷ്

എസ്എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച ​ഗവർണറുടെ നടപടിയെ രൂക്ഷമായിൽ വിമർശിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ​ഗവർണറുടെ പെരുമാറ്റം വിചിത്രമെന്ന് വിശേഷിപ്പിച്ച മന്ത്രി പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നും പ്രതികരിച്ചു. ഗവർണർ കുട്ടി വാശിപിടിക്കുന്ന പോലെ കസേര ഇട്ടിരിക്കുന്നു. ഇത് കൗതുകമോ ശിശു സഹജമോ ആയി കാണാൻ കഴിയില്ല. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രി തൊട്ടു പിന്നാലെ പക്ക മേളം നടത്തി. ഇത് രാഷ്ട്രീയ അജണ്ടയാണ്….

Read More

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല; മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യം; വ്യക്തമാക്കി സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന കത്ത് പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇ.ഡി അറസ്റ്റിന് പിന്നാലെ ഗവർണർ ആർ.എൻ. രവി മന്ത്രിയായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും പിന്നാലെ ആ…

Read More

ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്; ഗവർണർമാർക്ക് താക്കീതുമായി സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാൻ കാലതാമസം വരുത്തുന്നതിൽ ഗവർണർമാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകരുതെന്നും ഗവർണർമാർക്ക് കോടതി നിർദേശം നൽകി. ‘നിയമസഭ പാസാക്കിയ ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നത്. പഞ്ചാബിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ സന്തുഷ്ടരല്ല. നമ്മൾ ഒരു പാർലമെന്ററി ജനാധിപത്യമായി തുടരുമോ?…

Read More

സുപ്രീംകോടതി വിധി വ്യക്തം; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന നിലയിൽ…

Read More