
മുനമ്പം ഭൂമി സർക്കാർ ഏറ്റെടുത്ത് താമസക്കാർക്ക് പതിച്ചു കൊടുക്കണമെന്ന് ഹുസൈൻ മടവൂർ
മുനമ്പം ഭൂമി സർക്കാർ ഏറ്റെടുത്ത് മുനമ്പത്തെ താമസക്കാർക്ക് പതിച്ചുകൊടുക്കണമെന്ന വഖഫ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം നടപ്പാക്കണമെന്ന് വഖഫ് ബോർഡ് മുൻ അംഗവും പേഴ്സണൽ ലോ ബോർഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഭൂമി സർക്കാർ ഏറ്റെടുത്ത് പതിച്ചു നൽകണമെന്നത് നിയമപരവും പ്രായോഗികവുമായ നിർദേശമാണ്. സർക്കാർ നിയമവിദഗ്ധരുടെയും സമുദായ നേതാക്കളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. മുനമ്പത്തെ ഭൂമി പൊതു ആവശ്യത്തിനായി സർക്കാർ ഏറ്റെടുത്ത് കൈവശക്കാർക്ക് പതിച്ചുകൊടുക്കണമെന്നാണ് നിർദേശം. വഖഫ് നിയമത്തിലെ 51ാം…