ത്സാർഖണ്ഡിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ടു മരണം

ത്സാർഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിൽ ചരക്ക് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഊർജ കമ്പനിയായ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.‌ടി‌.പി.‌സി) സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഗുഡ്‌സ് ട്രെയിനുകളിലെ ഡ്രൈവർമാരാണ് നേർക്കുനേർ ഉണ്ടായ കൂട്ടിയിടിയിൽ മരിച്ചതെന്ന് സാഹെബ്ഗഞ്ച് സബ് ഡിവിഷനൽ പോലീസ് ഓഫിസർ കിഷോർ തിർക്കി വാർത്ത ഏജൻസിയോട് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ ബർഹൈത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ…

Read More

ഡ്യൂട്ടി സമയം കഴിഞ്ഞു; കാഞ്ഞങ്ങാട് ട്രാക്ക് തെറ്റിച്ച് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

ഡ്യൂട്ടി സമയം കഴിഞ്ഞെന്നുപറഞ്ഞ് തെറ്റായ ട്രാക്കിൽ ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചർ ട്രെയിനുകൾക്ക് ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്താൻ കഴിയാതെയായി. ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റിൻറെ ജോലിസമയം കഴിഞ്ഞതോടെ ഇയാൾ പോവുകയായിരുന്നു എന്നാണ് വിവരം. ട്രെയിനുകൾ എത്താതായതോടെ യാത്രക്കാരും വലഞ്ഞു. ഷൊർണൂർ ഭാഗത്തേയ്ക്ക് പോകേണ്ട ട്രെയിനുകളാണ് പ്ലാറ്റ്‌ഫോം ഒന്നിൽ നിർത്തുന്നത്. രാവിലെയായിട്ടും…

Read More