
കുതിച്ചു ചാട്ടം തുടരുന്നു; ദുബായിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ്
ദുബായ് : ദുബായിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് റെക്കോർഡ് വിലയായ 405 ദിർഹം ഇന്ന് രാവിലെ രേഖപ്പെടുത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പ് റിപോർട്ടിൽ ഗ്രാമിന് 405.25 ദിർഹമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 375.25 ദിർഹവും 21, 18 കാരറ്റിന് യഥാക്രമം 360.0, 308.5 ദിർഹം വീതവുമാണ് വില.