
ഐഎസ്എൽ; ഒന്നാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ബെംഗളൂരു ഗോവയെ നേരിടും
ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ ഇന്ന് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കം. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡയിത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിയ ഗോവയും പ്ലേ ഓഫ് റൗണ്ടിൽ മുംബൈ എഫ്സിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകര്‍ത്ത് ബെംഗളൂരുവും നേര്‍ക്കുനേര്‍ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. വിരമിക്കൽ തീരുമാനം പിൻവലിച്ച് കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തിയ സുനിൽ ഛേത്രിയിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. ബ്രിസൺ…