
ഇനി മുഖം സുന്ദരമാക്കാം അരിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിച്ച്
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിൽ അരിപ്പൊടി ഉപയോഗിക്കാറുണ്ട്. എന്നാൽ ചർമ്മസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് അരിപ്പൊടി. വിറ്റാമിൻ ബി യുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നായി അരിപ്പൊടി കണക്കാക്കപ്പെടുന്നു, ഇത് നിരവധി ചർമ്മപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുക മാത്രമല്ല, ചർമ്മത്തെ തിളക്കമുള്ളതുമാക്കുന്നു. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചതാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ് അരിപ്പൊടി കൊണ്ടുള്ള വിവിധ ഫേസ് പാക്കുകൾ. അരിപ്പൊടി ഉപയോഗിച്ചുള്ള വ്യത്യസ്ത തരം ഫേസ് പായ്ക്കുകൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം….