
നേര്യമംഗലം ബസ് അപകടം;ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു
എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.ഇടുക്കി കീരിത്തോട് സ്വദേശിനി അനിൻ്റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.15ഓളം പേർക്കാണ് പരിക്കേറ്റു.ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. നേര്യമംഗലം മണിയമ്പാറയിൽ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏകദേശം 10അടിയോളം താഴ്‌ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ ഏറ്റവും മുൻപിലെ സീറ്റിലാണ് അനീറ്റ ഇരുന്നിരുന്നത്….