
‘ഹരിത ഹൈഡ്രജൻ ബ്രിഡ്ജ്’ ; സൗദിയും ജർമനിയും കരാറിൽ ഒപ്പുവച്ചു
‘സൗദി-ജർമൻ ഗ്രീൻ ഹൈഡ്രജൻ ബ്രിഡ്ജ്’ സ്ഥാപിക്കുന്നതിനുള്ള കരാറിൽ സൗദിയും ജർമനിയും ഒപ്പുവെച്ചു. സൗദിയിൽ നിന്ന് യൂറോപ്പിലേക്ക് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും അക്വ പവറും (അക്വ) ജർമൻ കമ്പനിയായ സിവ്വിയും (സിഫി) തമ്മിലാണ് ധാരണയായത്. 2030ഓടെ സൗദിയിൽനിന്ന് യൂറോപ്പിലേക്ക് പ്രതിവർഷം രണ്ട് ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ കയറ്റുമതി ചെയ്യുക എന്ന പ്രാഥമികലക്ഷ്യത്തോടെ കരാർപ്രകാരം അക്വ പവറും സിവ്വിയും സംയുക്ത പദ്ധതികൾ വികസിപ്പിക്കും. ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ ഉൽപാദന ആസ്തികളുടെ ഒരു…