
നിയമക്കുരുക്കിനും ചില്ലുകൂടിനും ഉള്ളിൽ കുടുങ്ങി കുരുവി; ഒടുവിൽ കലക്ടറുടെ ഇടപെടലിൽ മോചനം
കേസിന്റെ പേരിൽ പൂട്ടിയ ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ചില്ലുകൂട്ടിൽ കുടുങ്ങിയ കുരുവിക്ക് ജില്ലാ ഭരണകൂടം ഇടപെടലിൽ മോചനം. കണ്ണൂർ ഉളിക്കലിലാണ് നിയമ കുരുക്കിനും ചില്ലുകൂടിനും ഉള്ളിൽ കുഞ്ഞിക്കുരുവിയുടെ ജീവിതം തടങ്കലിലായത്. കിളിയുടെ നിസ്സഹായാവസ്ഥ കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടന്ന് കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്. ഉളിക്കലിലെ ടെക്സ്റ്റൈൽ സ്ഥാപനം കേസിൽ പെട്ട് കോടതി ഉത്തരവ് പ്രകാരം പൂട്ടി സീൽ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സ്ഥാപനത്തിന്റെ മുൻവശത്തുള്ള ചില്ലുകൂടിൽ കുരുവി കുടുങ്ങിയത്. കടപൂട്ടി സീൽ ചെയ്തതോടെ…