ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ സംഭവം; ജി.സി.ഡി.എക്ക് ക്ലീൻചിറ്റ്

തൃക്കാക്കര എം.എൽ.എ ഉമ തോമസിന് സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ)ക്ക് ക്ലീൻ ചിറ്റ്. ജി.സി.ഡി.എക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. നൃത്തപരിപാടിക്കായി വേദിയൊരുക്കിയ മൃദംഗവിഷന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും പൊലീസ് പറയുന്നു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഐ.എസ്.എൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ മാത്രം നടക്കുന്ന കലൂർ സ്റ്റേഡിയം ഗിന്നസ് നൃത്തപരിപാടിക്ക് വിട്ടുനൽകിയത് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ ഇടപെടലിനെത്തുടർന്നാണെന്ന വാർത്തകൾ വന്നിരുന്നു….

Read More