അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി രാഹുൽ ഗാന്ധി

ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ​ഗാന്ധി പറഞ്ഞു. ‘രാജ്യത്ത് ചോദ്യങ്ങൾ ചോദിച്ചാൽ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങൾ ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയിൽ പോലും മോദിജി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുൽ ഗാന്ധി ‘എക്സി’ൽ…

Read More

ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചതിന് കുറ്റം ചുമത്തിയിട്ടില്ല ; വിശദീകരണവുമായി അദാനി ഗ്രീൻ എനർജി

അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വിനീത് ജെയിൻ എന്നിവർക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) കേസ് ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി (എജിഎൽ) അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എജിഎല്ലിന്റെ ചെയർമാനും സാഗർ അദാനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. യുഎസ് എഫ്‌സിപിഎയുടെ ലംഘനത്തിന് മൂവർക്കും എതിരെ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകനും…

Read More

ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഗൗതം അദാനി ; നിയമപരമായി നേരിടുമെന്നും പ്രതികരണം

അമേരിക്കൻ കോടതിയിലെ കേസിൽ പ്രതികരിച്ച് ഗൗതം അദാനി. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കേസ് നിയമപരമായി നേരിടുമെന്നും അറിയിച്ചു. നിയമവ്യവസ്ഥയോട് വിധേയത്വം പുലർത്തുന്ന സ്ഥാപനമാണ് അദാനി ഗ്രൂപ്പെന്നും അദാനി പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണു പ്രതികരണം. ന്യൂയോർക്ക് കോടതിയാണ് ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250…

Read More

സൗരോർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ; പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്

പ്രമുഖ വ്യവസായിയും ആഗോള കോടീശ്വരനുമായ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ…

Read More

ഗൗതം അദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; ‘മൊദാനി’ അഴിമതികളിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യം

തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് അദാനിക്കെതിരായ കേസെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ പ്രതികരിച്ചത്. സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവർത്തിച്ചു. ‘ഗൗതം അദാനിക്കും മറ്റുള്ളവർക്കുമെതിരെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (എസ്ഇസി) കുറ്റപത്രം സമർപ്പിച്ചത്, വിവിധ ‘മൊദാനി’ അഴിമതികളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തിനായി 2023…

Read More

കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ

യു.പി.എ ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ വഴി രാഹുൽ ഗാന്ധിയെ കാണാനും സ്വാധീനിക്കാനും വ്യവസായി ഗൗതം അദാനി ശ്രമിച്ചുവെന്ന് വെളിപ്പെടുത്തൽ. പാർട്ടിയുടെ ഉന്നത നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ് എന്നിവർ വഴിയായിരുന്നു അദാനിയുടെ ശ്രമമെന്നും എന്നാൽ, ഇതിൽ അദാനി വിജയിച്ചില്ലെന്നും മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ​’ദി ഇലക്ഷൻ ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ​’ എന്ന പുസ്തകത്തിൽ പറയുന്നു. ഇടതുനേതാക്കൾ തനിക്കെതിരെ രാഹുലിനെ ചില കാര്യങ്ങൾ വിശ്വസിപ്പിച്ചെന്നും മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ അവർ രാഹുലിനെ കരുവാക്കുകയായിരുന്നുവെന്നാണ് അദാനിയുടെ ബോധ്യമെന്നും പുസ്തകത്തിൽ പറയുന്നു….

Read More

ഇന്ത്യയിലെ അതിസമ്പന്നൻ ; മുകേഷ് അംബാനിയെ പിൻതള്ളി ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10.1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. ഈ വർഷം ആദ്യം ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര പദവിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഒരാഴ്ച മാത്രമേ മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്…

Read More

വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ എത്ര ടെ​മ്പോ പണം ലഭിച്ചെന്ന് മോദിയോട് ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ എയർപോർട്ടുകൾ ശതകോടീശ്വരനായ ബിസിനസുകാരൻ ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കാൻ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. അദാനിയും അംബാനിയും കോൺഗ്രസിന് അർധരാത്രി ടെമ്പോകളിൽ കള്ളപ്പണം നൽകിയെന്ന് കുറച്ചുദിവസങ്ങൾക്കു മുമ്പ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചിരുന്നു. എങ്കിൽ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി രംഗത്തുവന്നത്. എന്നാൽ ഇതിനുശേഷം ഇതേക്കുറിച്ച് മോദി ഒരിടത്തും മിണ്ടിയതേയില്ല….

Read More

ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കയിൽ അന്വേഷണം

അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാ​ഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതർ അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്. കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വഴിവിട്ട സഹായങ്ങൾ കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഒരു ഊർജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് സ്ഥാപനമോ ​ഗൗതം അദാനിയോ കൈക്കൂലി…

Read More

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിന ചടങ്ങ്; ഗൗതം അദാനിയും , മുകേഷ് അംബാനിയും പങ്കെടുത്തേക്കും

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ അതിസമ്പന്നരിൽ ആരൊക്കെ എത്തുമെന്ന് ഉറ്റുനോക്കി വ്യവസായലോകം. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിൽ മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള എന്നിവരുൾപ്പെടെ ഇന്ത്യയിലെ അതിസമ്പന്നരായ ചുരുക്കം ചിലർ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി പ്രതിഷ്ഠാ ചടങ്ങിൽ എത്തുമെന്ന് തന്നെയാണ് റിപ്പോർട്ട്. 1,75,4000 കോടിയിലധികം വിപണി മൂല്യമുള്ള, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള…

Read More