
ഗാസ – ഇസ്രായേൽ ആക്രമണം: 70 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു
ഗാസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 70 പലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 431 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. ഇസ്രായേൽ സേന കരയുദ്ധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ പലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനിടെ, ഗസ്സയിൽ 170 കുഞ്ഞുങ്ങളെ ഇസ്രായേൽ വധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെയും ആക്രമണം നടന്നു. ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും അഞ്ച് ജീവകാരുണ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും…