കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ്; മണം പോരാ, തെളിവ് വേണം; കേസ് റദ്ദാക്കി ഹൈക്കോടതി

കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനിൽക്കാൻ മണം പോരാ തെളിവു വേണമെന്ന് ഹൈക്കോടതി. പാലക്കാട് സ്വദേശിയായ 22 കാരന്റെ പേരിൽ മലമ്പുഴ പോലീസെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസെടുത്തത്. മലമ്പുഴ ഡാമിനരികിലിരുന്ന് പുക വലിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് സിഗരറ്റ് ഡാമിലേയ്ക്ക് എറിഞ്ഞു. തുടർന്ന് യുവാവിന്റെ ശ്വാസത്തിന് കഞ്ചാവിന്റെ മണം ഉണ്ടെന്നതിന്റെ പേരിൽ പോലീസ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു. തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ്…

Read More