
ഇൻഡിഗോ ഫുജൈറയിൽ നിന്ന് കണ്ണൂർ, മുംബൈ സർവീസുകൾ ഉടൻ
മേയ് 15 മുതൽ ഇൻഡിഗോ ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിക്കുന്നു. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മേയ് 22 മുതൽ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽനിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്കു കൂടി അധികം യാത്ര ചെയ്യാം. ഇതുൾപ്പെടെ ആഴ്ചയിൽ 10,394 പേർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാം. നിരക്കിനു പുറമെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യമുണ്ടെന്ന്…