
ദുബൈയിലെ ഫ്രീസോൺ ബിസിനസുകൾ മറ്റിടങ്ങളിലേക്ക് വികസിപ്പിക്കാം
ബിസിനസ് രംഗത്തിന് വളരെ വലിയ രീതിയിൽ ഗുണം ചെയ്യുന്ന സുപ്രധാന പ്രഖ്യാപനവുമായി ദുബൈ. എമിറേറ്റിലെ ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് മെയിൻലാൻഡ് മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. വളർച്ചയിലും നിക്ഷേപങ്ങളിലും പുതിയ അവസരങ്ങൾ തുറക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻറൻറിൽ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് പുതിയ ഇളവ് ഉപയോഗപ്പെടുത്താം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈ എക്‌സിക്യുട്ടിവ് കൗൺസിൽ…