ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സുഹൃത്തെന്ന് സംശയം

എറണാകുളം ആലുവയിൽ ജിം ട്രെയിനറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് ആലുവ ചുണങ്ങംവേലിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നും ഇതിനു പിന്നിൽ സാബിത്തിന്റെ സുഹൃത്താണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളിൽ മരിച്ചനിലയിൽ

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം തിരികെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായാണ് വിവരം.

Read More

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു; വെള്ളറടയിൽ ചികിത്സ ലഭിക്കാതെ 52കാരൻ മരിച്ചു

തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചു പരുക്കേറ്റയാളെ വാഹനത്തിലുണ്ടായിരുന്നവര്‍ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. ചികിത്സ ലഭിക്കാതെ ഇയാള്‍ മരിച്ചു. കലിങ്ക്നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളയുകയായിരുന്നു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി…

Read More

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍ അറോറ കുറച്ചു കാലങ്ങമായി വിഷാദത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇദ്ദേഹം കെട്ടിടത്തില്‍ സ്വയം ചാടി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളികാര്‍പ്പുമായുള്ള വിവാഹത്തില്‍ 1973 ല്‍ മലൈകയും 1981 ല്‍ നടി അമൃത അറോറയും ജനിച്ചു. തന്റെ പതിനൊന്ന്…

Read More

സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട്പയശായി സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു പെണ്ണും ആണും അടങ്ങുന്ന രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമിൽ ഡ്രൈവർ ജോലി ചെയ്തു വരികയാണ്. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖത്തീഫ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ…

Read More

ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവും ബംഗാളി യുവതിയും മരിച്ചനിലയിൽ

ബെംഗളൂരു അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസി…

Read More

സീരിയൽ നടിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സീരിയൽ നടിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ നടി രഞ്ജുഷ മേനോനെയാണ് ശ്രീകാര്യം കരിയത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു.

Read More

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന്…

Read More

സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ; അവസാനം പങ്കുവച്ചത് മകളുടെ ചിത്രം

സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കരമനയിലെ വീട്ടിൽ അപർണയെ മരിച്ച നിലയിൽ കണ്ടത്തിയത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമ,സീരിയൽ നടി അപർണ നായരുടെ അപ്രതീക്ഷിത മരണം തീർത്ത ഞെട്ടലിലാണ് ഉറ്റവരും പ്രേക്ഷകരും. മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപ് പോലും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു അപർണ. ‘എന്റെ ഉണ്ണി…

Read More

സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ സി.പി.എം ഏരിയാ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പി.ആർ പ്രദീപിനെയാണ് ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ച മുതൽ പ്രദീപിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കർഷകനായിരുന്ന പ്രദീപ് സാമ്പത്തിക പ്രശ്നങ്ങളെ സംമ്പന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയോട് സൂചിപ്പിച്ചിരുന്നു.

Read More