മണിയറയിൽ നിന്ന് പുറത്ത് വരാതെ വധൂവരന്മാർ; പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹങ്ങൾ

വിവാഹത്തിന്റെ പിറ്റേന്ന്  വധുവരൻമാർ മുറിയിൽ നിന്ന് പുറത്ത് വന്നില്ല. പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹങ്ങൾ. ഉത്തർ പ്രദേശിലെ അയോധ്യയിലാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നവ വധുവരന്മാർ മരിച്ചത്. 22 കാരിയായ  ശിവാനിയും ഭർത്താവും 25കാരനുമായ പ്രദീപുമാണ് മണിയറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ശിവാനി കിടക്കയിൽ മരിച്ച നിലയിലും പ്രദീപ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മാർച്ച് ഏഴിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഞായറാഴ്ച റിസപ്ഷൻ നടക്കാനിരിക്കെയാണ് വധുവരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവാനി…

Read More

ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിൽ ശിവലിംഗത്തിന് സമീപം മാംസക്കഷണങ്ങൾ : പ്രതിഷേധവുമായി ഹിന്ദുസംഘടനകളും, ഭക്തരും

ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മാംസക്കഷണങ്ങൾ കണ്ടെത്തി . തപ്പച്ചബൂത്ര ജീര ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം . രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു. നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്. വാർത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി. ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി ചന്ദ്ര മോഹൻ…

Read More