മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎമ്മിലേക്ക് മടങ്ങി വന്നേക്കും ; സാധ്യത തള്ളാതെ ഇടുക്കി ജില്ലാ സെക്രട്ടറി

മുൻ എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടിയിലേക്ക് മടങ്ങി വരുന്നത് തള്ളാതെ സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. രാജേന്ദ്രൻ പാർട്ടിയെയും പാർട്ടി രാജേന്ദ്രനെയും തള്ളി പറഞ്ഞിട്ടില്ല. മെമ്പർഷിപ്പ് പുതുക്കുന്ന കാര്യം രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും സി.വി. വർഗീസ് പറഞ്ഞു. രാജേന്ദ്രൻ പാർട്ടിയെ തള്ളി പറയാത്തത് പാർട്ടിയോട് താൽപര്യമുള്ളതുകൊണ്ടെന്നാണ് വ‍ർഗീസ് പറയുന്നത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുക എന്നത് രാജേന്ദ്രൻ ചെയ്യേണ്ടതാണെന്നും അംഗത്വം പുതുക്കിയാലേ ചുമതലയും ഘടകവും തീരുമാനിക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം ഉന്നയിച്ച പ്രശ്നങ്ങൾക്ക് കാരണമായവർ ഇപ്പോഴും…

Read More

പ്രശ്നങ്ങൾ ഉപതെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്ന് സിപിഐഎം നേതൃത്വത്തിൻ്റെ ഉറപ്പ് ; അയഞ്ഞ് മുൻ എംഎൽഎ കാരാട്ട് റസാഖ്

പല പാർട്ടികളിൽ നിന്നും ക്ഷണം ലഭിച്ചതായി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഐഎം ഉറപ്പ് നൽകി. ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്നും കരാട്ട് റസാഖ് കൂട്ടിച്ചേർത്തു. ‘നിലവിൽ നിലപാടിൽ മാറ്റമില്ല. ഞാൻ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഎമ്മിൻ്റെ ജില്ലാ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പായതിനാൽ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമെടുക്കാൻ ആ​ഗ്രഹിക്കുന്നില്ല. സഹയാത്രികനായി തുടരണോ എന്ന് ചർച്ചക്ക് ശേഷം ആലോചിക്കും.’-റസാഖ് പറഞ്ഞു. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്നായിരുന്നു…

Read More

‘പിതാവിന് ഭക്ഷണത്തിൽ വിഷം കലത്തി നൽകി’ ; മുൻ എംഎൽഎ മുക്താർ അൻസാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്

സമാജ് വാദി പാര്‍ട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ​ഗുരുതര ആരോപണവുമായി മകൻ ഉമർ അൻസാരി രം​ഗത്ത്. മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകിയെന്ന് ഉമർ അൻസാരി പറഞ്ഞു. ജയിലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മുക്താർ അൻസാരിയുടെ മരണമെന്നാണ് റിപ്പോർ‍ട്ട്. ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കാണപ്പെട്ട മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച്…

Read More

സമാജ് വാദി പാർട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു ; ജയിലിൽ തടവിൽ കഴിയവേയാണ് അന്ത്യം

സമാജ് വാദി പാര്‍ട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു. ജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സമാജ് വാദി പാർട്ടി മുൻ എംഎൽഎയാണ്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്. മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Read More

ബിജെപിയിലേക്ക് ഇല്ല , അഭ്യൂഹങ്ങൾക്ക് വിരാമം; ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎമ്മിനായി പ്രചാരണത്തിന് ഇറങ്ങും

ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തു.ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമാകുന്നത്. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. മൂന്നാറില്‍ നടക്കുന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന. ഇന്നലെ ഇടുക്കിയിലെ…

Read More

കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75വയസായിരുന്നു. പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.കരൾ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 

Read More

ജോർജ് തോമസിനെതിരെ പാർട്ടി അന്വേഷിച്ച് കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ; ‘പീഡന കേസ് പ്രതിയെ രക്ഷിക്കാൻ നൽകിയത് ലക്ഷങ്ങൾ

സിപിഐഎം മുൻ എംഎൽഎ ജോർജ് തോമസിനെതിരായ ആരോപണങ്ങളുടെ  പശ്ചാത്തലത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപാ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. എംഎൽഎ എന്ന പദവിയുപയോഗിച്ചു…

Read More

മുൻ എം.എൽ.എ നബീസ ഉമ്മാൾ അന്തരിച്ചു

മുൻ എം.എൽ.എ പ്രൊഫ. നബീസ ഉമ്മാൾ(92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ, തിരുവനന്തപുരം നെടുമങ്ങാടുള്ള പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്‌സണായിരുന്നു. പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു നബീസ ഉമ്മാൾ. 1931-ൽ ആറ്റിങ്ങലിലെ കല്ലൻവിള വീട്ടിൽ തമിഴ്നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പൊലീസ് കോൺസ്റ്റബ്‌ളായിരുന്ന ഖാദർ മൊയ്തീന്റെയും അഞ്ച് മക്കളിൽ ഇളയവളായാണ് നബീസ ഉമ്മാൾ ജനിച്ചത്. ആറ്റിങ്ങൽ സർക്കാർ സ്‌കൂളിൽ സ്‌കൂൾ വിദ്യഭ്യാസം. തിരുവനന്തപുരം…

Read More