ഇന്ത്യയിൽ ഇംപീച്ച്മെന്റ് നടപടി നേരിട്ട ആദ്യ ജഡ്ജി; സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസ്വാമി അന്തരിച്ചു

സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായ ജസ്റ്റിസ് രാമസ്വാമി 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേലാണ് 1993 ൽ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടത്. ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ്…

Read More

മുൻ കേരള രഞ്ജി താരം ആർ. രഘുനാഥ് അന്തരിച്ചു

 മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് (88) അന്തരിച്ചു. 1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരിനെതിരേ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്…

Read More

‘വോട്ടർ പട്ടികയിൽ പേരില്ല’; വോട്ട് ചെയ്യാതെ മടങ്ങി ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ മടങ്ങി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാൻ എത്തിയ ഹരീഷിനോട് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ഇനിയൊന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് അധികൃതർ പറഞ്ഞത്. 2009ൽ തുടങ്ങി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഏപ്രിൽ-ജൂൺ മാസത്തിൽ നടന്ന പാർലമെന്ററി തെരഞ്ഞടുപ്പിലും ഡെറാഡൂണിലെ നിരഞ്ജൻപൂരിൽ നിന്നും വോട്ട് ചെയ്തയാളാണ് ഹാരിഷ്. …

Read More

മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം; സംസ്‌കാരം നാളെ: രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം

സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിച്ച വിപ്ലവാത്മക പരിഷ്‌കാരങ്ങളിലൂടെയും സാധാരണക്കാരന്റെ ജീവനെ തൊടുന്ന സുപ്രധാന ഭരണതീരുമാനങ്ങളിലൂടെയും ചരിത്രത്തിന്റെ ഭാഗമായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് എഐസിസി ആസ്ഥാനത്ത് പൊതുദർശനം നടക്കും. ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം. ഡൽഹി എയിംസിൽ ഇന്നലെ രാത്രിയായിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. വിദഗ്ധ ഡോക്ടർമാരുടെ…

Read More

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. വാ‍ര്‍ധക്യസഹജമായ അസുഖങ്ങളെ തുട‍ര്‍ന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല നിലവിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷനാണ്. 1935ൽ ഹരിയാനയിലാണ് ചൗട്ടാല ജനിച്ചത്. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല. 1970-ൽ ഹരിയാന നിയമസഭയിലേക്കും 1987-ൽ അദ്ദേഹം രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1998-ൽ ഇന്ത്യൻ നാഷണൽ ലോക്ദൾ (INLD) രൂപീകരിച്ചു. 1989 ഡിസംബർ മുതൽ 1990…

Read More

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു…

Read More

കോൺഗ്രസിന് വീണ്ടും തിരിച്ചടി: പാലക്കാട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് പാർട്ടി വിട്ടു

പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. ഈ കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് പറഞ്ഞു. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു….

Read More

‘ഇപ്പോഴത്തെ ഫലം അന്തിമമല്ല;ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും’; പ്രതീക്ഷ കൈവിടാതെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ

ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍ അന്തിമമല്ലെന്നും മാറി മറിയാമെന്നും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസമുണ്ട്. വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. ലീഡ് നില മാറി മറിയാം. എന്നാല്‍, ഒടുവിൽ ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും വിജയമെന്നും ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയതോടെ വലിയ രീതിയിലുള്ള ആഘോഷമായിരുന്നു പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍, പിന്നീടുള്ള വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ…

Read More

‘രാജാവ് നഗ്നനാണ്’; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എൽഡിഎഫ് മുൻ സ്ഥാനാർഥി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എൽഡിഎഫ് മുൻ സ്ഥാനാർഥി. തിരൂരങ്ങാടിയിൽ സ്ഥാനാർഥിയായിരുന്ന നിയാസ് പുളിക്കലകത്താണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. കുടുംബത്തെ സംരക്ഷിക്കാൻ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരോട് ‘കടക്ക് പുറത്ത്’ എന്ന് പറയാൻ ആർജവമുള്ള നേതാക്കൾ വേണമെന്ന് നിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്വന്തം താത്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റുകൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല മൂന്ന് കോടിയിലധികം വരുന്ന കൊച്ചുകേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയേയും സ്വപ്നവുമാണ് എന്ന് മറക്കരുതെന്നും നിയാസ് ഓർമിപ്പിക്കുന്നു. ഇരിക്കുന്ന കൊമ്പ്…

Read More

വാളയാർ കേസ്; മുൻ അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് നൽകാൻ നീക്കം, പ്രതിഷേധവുമായി കുട്ടികളുടെ അമ്മ

വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് ഐപിഎസ് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിൻറെ വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് അമ്മ പ്രതികരണവുമായി രംഗത്തെത്തിയത്. കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ.ഇതിനുള്ള സമ്മാനമാണ് ഐപിഎസ് പദവി. സോജൻ പ്രതിസ്ഥാനത്ത്…

Read More